8 Nombu Perunnal at Kattanam Valiyaplly

ശുദ്ധിമതിയായ ദൈവമാതാവിൻറെ ജനന പെരുന്നാളിനോട് അനുബന്ധിച്ചു നടത്തപ്പെട്ടുന്ന 8 ദിവസത്തെ നോമ്പിനും വൃതശുദ്ധിക്കും സെപ്റ്റംബർ 1-ന് തുടക്കം.

ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ ജനന പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 1 മുതല്‍ 8 വരെ കറ്റാനം സെന്റ്‌ സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ എട്ട് നോമ്പ് ആചരിക്കുന്നു. ദിവസവും രാവിലെ 6.30 നു വിശുദ്ധ കുര്‍ബ്ബാന, ധ്യാനം, മധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥന വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ 7 നു വൈകിട്ട് 5 നു കറ്റാനം വലിയപള്ളിയിൽ നിന്നും വെട്ടിക്കോട് സെന്റ്‌ മേരീസ് കുരിശു പള്ളിയിലേക്ക് റാസ നടക്കും.

 
DESIGN BY SIJU GEORGE