Kattanam Valiyapally Perunnal 2017

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജനുവരി 20, 21, 22, 23 തീയതികളില്‍ നടക്കും.

ജനുവരി 8 നു ഇടവക വികാരി റവ. ഫാ. ജേക്കബ് ജോൺ കല്ലട പെരുന്നാളിന് കൊടിയേറും. പെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 8 മുതൽ 13 വരെ ദിവസവും വൈകിട്ട് ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  വസന്ത പ്രാർത്ഥനയും സന്ധ്യാ നമസ്ക്കാരവും നടക്കും.ജനുവരി 14മുതൽ 18 വരെ സുവിശേഷ പ്രസംഗങ്ങൾ. ജനുവരി 15 ഞായർ "സമഗ്രസൗഖ്യം" എന്ന വിഷയത്തെ ആസ്‌പദമാക്കി റവ. ഫാ. ഡോ. തോമസ് പഠന ക്ലാസ് നടത്തും.   

പെരുന്നാൾ ദിവസങ്ങളായ ജനുവരി 20, 21, 22 തീയതികളിൽ വി. മൂന്നിന്മേൽ കുർബ്ബാന, വി. അഞ്ചിന്മേൽ കുർബ്ബാന, ഭക്തി നിർഭരമായ റാസ, ചെമ്പെടുപ്പ്, നേർച്ച വിളമ്പ് , സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, അനുമോദനം, വച്ചൂട്ട് എന്നിവ നടക്കും.

20ന് രാവിലെ 8നു നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം, 7 റാസ കറ്റാനം കൊച്ചു പള്ളിയിൽ നിന്നും ആരംഭിക്കും. 21ന് രാവിലെ 8നു നടക്കുന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനക്ക്  അഭി. ഡോ. ജോഷുവ മാർ നിക്കോദിമോസ്  മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും.10.30 നു നേർച്ച വിളമ്പ്‌ തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർത്ഥന. വൈകിട്ട് 5.30നു സന്ധ്യാ നമസ്ക്കാരം, 6നു  ചെമ്പെടുപ്പ് , 7നു  റാസ പള്ളിയിൽ നിന്നും ആരംഭിച്ചു നമ്പുകുളങ്ങര കോയിക്കൽ ജംഗ്‌ഷൻ വഴി തിരികെ പള്ളിയിൽ എത്തിച്ചേരും. 23ന് രാവിലെ 8നു നടക്കുന്ന വി.അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയില്‍ അഭിവന്ദ്യ. ഡോ.ജോസഫ് മാർ ദിവന്ന്യാസിയോസ്‌,  അഭിവന്ദ്യ. ഡോ. മാത്യൂസ്  മാര്‍ തീമോത്തിയോസ്,  അഭിവന്ദ്യ. ഡോ. യൂഹാനോൻ മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ നേത്യത്വം നല്‍കും. തുടര്‍ന്ന് ശ്ലൈഹിക വാഴ്‌വ്, ഇടവകയുടെ അനുമോദനം, വെച്ചൂട്ട് എന്നിവ നടക്കും. വൈകിട്ട് 4 മണി മുതൽ വാദ്യമേള പ്രകടനം, വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരം, 7നു  റാസ പള്ളിയിൽ നിന്നും ആരംഭിച്ചു ഭരണിക്കാവ് കുറത്തികാട് ഭാഗം വഴി  തിരികെ പള്ളിയിൽ എത്തിച്ചേരും.

പെരുന്നാൾ അവസാന ദിവസമായ 23ന് രാവിലെ 8നു വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാന തുടർന്ന്  കൊടിയിറക്ക്, ആശിര്‍വാദം എന്നിവ നടക്കും. വൈകിട്ട് 5 മുതൽ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം അവതരിപ്പിക്കുന്ന പരിചമുട്ടുകളി. 6 നു സന്ധ്യാ നമസ്ക്കാരം. 7 മണി മുതൽ സിനിമ പിന്നണി ഗായികയും സ്റ്റാർ സിംഗർ വിജയിയുമായ ദുർഗ്ഗാ വിശ്വനാഥും വേൾഡ് റെക്കോർഡ് വിന്നർ പൂജപ്രേമും ചേർന്നു അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്.

കറ്റാനം വലിയപള്ളി പെരുന്നാൾ പ്രധാന ദിവസങ്ങളായ ജനുവരി 20, 21, 22, 23 തീയതികളിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെരുന്നാൾ ഇന്റർനെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

പെരുന്നാൾ തത്സമയം കാണുവാൻ സന്ദർശിക്കുക.
www.ocymkattanam.org, www.kattanamvaliyapally.org, www.malankaralive.com
www.catholicatenews.in, www.marthoman.tv, www.ovsonline.in,
www.didymoslivewebcast.com, www.keralalivetelecast.com

 
DESIGN BY SIJU GEORGE