Holy Lent

ആത്മ തപനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ വലിയ നോമ്പ് (50 നോമ്പ്) ഇന്ന് (08/02/2016) ആരംഭിക്കും. നോമ്പിന് തുടക്കം കുറിച്ചുകൊണ്ട് കറ്റാനം വലിയപള്ളിയിൽ രാവിലെ 11 നു ശുബ്കൊനോ ശുശ്രൂഷ നടക്കും. 12 നു നോമ്പിലെ ഉച്ച നമസ്ക്കാരവും നടക്കും.എല്ലാ ദിവസവും ഉച്ച നമസ്ക്കാരവും (ശനി, ഞായർ ഒഴികെ) വൈകിട്ട് 6 നു സന്ധ്യാ നമസ്ക്കാരവും നടക്കും. ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ വിശുദ്ധ കുർബ്ബാന ഉണ്ടായിരിക്കുകയുള്ളു.
നോമ്പ് അല്ലെങ്കിൽ ഉപവാസം ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു പുതുക്കത്തിന്റെ അനുഭവം ആണ്. പ്രാര്‍ത്ഥനയും ഉപവാസവും ഒരുമിച്ച് പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍പ്പെടുത്താന്‍ സാധ്യമല്ലെന്നും മാര്‍ അപ്രേം സാക്ഷിക്കുന്നു. ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കണം ; നോമ്പിനെ എളിമയോടെ സമീപിക്കണം, യഥാര്‍ത്ഥ ഉപവാസം വലിയൊരു നിധി തന്നെയാണ്. അമിത ഭക്ഷണം പാപമാണ് .. നോമ്പ് കാലം മിത ഭാഷിയും , മിത ഭക്ഷണവും നാം ശിലിക്കണം . നോമ്പ് ജീവിതത്തിനു ഒരു ക്രമം ഉണ്ടാക്കുന്നു പ്രലോഭനങ്ങളെ അതിജീവിച്ച് പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധികരണത്തിലൂടെയും വലിയ നോമ്പില്‍ ദൈവാനുഗ്രഹങ്ങളെ പ്രാപിക്കാം

 
DESIGN BY SIJU GEORGE